അറിയാതെ കണ്ണുകള്‍ ഉടക്കി പിരിഞ്ഞപ്പോള്‍
അതിലെന്നോ തുടങ്ങിയെന്‍ പ്രണയം ...
അറിയാതെ ചുണ്ടുകള്‍ അടുക്കാന്‍ കൊതിച്ചപ്പോള്‍
അതിലെങ്ങോ വളര്‍ന്നുവെന്‍ പ്രണയം...
ദിനമൊത്ത് വന്നു മുരടിപ്പ് നിന്നു
ഹൃദയത്തിന്‍ ചെപ്പു ഞാന്‍ അവള്‍ക്കായ് തുറന്നു
അവളൊന്നു കുണുങ്ങി മുഖമൊന്നു തിളങ്ങി
അതിലെന്നോ തുടങ്ങിയെന്‍ പ്രണയം ...
അറിയാതെ ചുണ്ടുകള്‍ അടുക്കാന്‍ കൊതിച്ചപ്പോള്‍
അതിലെങ്ങോ വളര്‍ന്നുവെന്‍ പ്രണയം...
ദിനമൊത്ത് വന്നു മുരടിപ്പ് നിന്നു
ഹൃദയത്തിന്‍ ചെപ്പു ഞാന്‍ അവള്‍ക്കായ് തുറന്നു
അവളൊന്നു കുണുങ്ങി മുഖമൊന്നു തിളങ്ങി
എന്‍ പ്രണയരാഗം അവളേറ്റു ചൊല്ലി
കാലങ്ങള്‍ പോയി കനവേറെയായി
സന്ദേശമോരുപാട് കുറിപ്പായി പോയി
അവളൊന്നു ശഠിച്ചു വീട്ടിലെക്കെന്നെ വിളിച്ചു
അനുരാഗമോര്‍ത്തു ഞാന്‍ അവിടേക്ക് കുതിച്ചു
അവരൊന്നു ചിരിച്ചു സമ്മതമറിയിച്ചു
എന്റെ ഗുണ സാമര്‍ത്ഥ്യം പാടി സ്തുതിച്ചു
അവളെന്നെ നോക്കി ഞാന്‍ കൈകള്‍ നീട്ടി
ഇരു പുഴകളോന്നായ് ഒഴുകാന്‍ തുടിച്ചു
ഇറങ്ങാനായ് ഇറയത്ത് ഇറങ്ങുന്ന നേരത്ത്
കുറിപ്പൊന്നു നീട്ടി മനമവര്‍ കാട്ടി
ജാതകം നോക്കണം പൊരുത്തങ്ങള്‍ ഒക്കണം
മേലെത്തെ കണിയാന്റെ സമ്മതം കിട്ടണം
കുണ്ഠലി തിരിഞ്ഞു കവടികള്‍ നിരന്നു...
പൊരുത്തങ്ങള്‍ ജോതിഷി നോക്കി പറഞ്ഞു
ഏഴിലെ ചൊവ്വയും നാലിലെ ശനിയും
ദശയിലെ സന്ധിയും നിരന്നങ്ങിനെ നിന്നു
കണിയാന്‍ ഗണിച്ചു കുലംകുത്തിപ്പല്ലി ചിലച്ചു
കൂട്ടിത്തൊടീച്ചാല്‍ മരണം വിധിച്ചു
അഞ്ഞൂറിന്‍ നോട്ടുകള്‍ ഞാന്‍ വീശി നോക്കി
കണിയാന്‍ ഹരിശ്ചന്ദ്രന്‍ മുഖത്തെന്നെ ആട്ടി
ആദ്യം ഞാന്‍ ഞെട്ടി പിന്നെ അണപൊട്ടി
തോരാത്ത മഴപോലെ മിഴികളിലതെത്തി
അവരെന്നെ തളര്‍ത്തി എന്‍ വാക്കുകള്‍ ഉടക്കി
മൊഴികളില്‍ മൌനം പൂമാല ചാര്‍ത്തി
ജാതിയുമുപജാതിയും നോക്കിയെടുത്തിട്ടും
അവിടെ ത്കര്‍ന്നെന്റെ പ്രണയം
ആവോളം ഉടയോനെ ഓര്‍ത്തു വിളിച്ചിട്ടും
മരിക്കത്തോരോര്‍മയായെന്‍ പ്രണയം.
കാലങ്ങള്‍ പോയി കനവേറെയായി
സന്ദേശമോരുപാട് കുറിപ്പായി പോയി
അവളൊന്നു ശഠിച്ചു വീട്ടിലെക്കെന്നെ വിളിച്ചു
അനുരാഗമോര്‍ത്തു ഞാന്‍ അവിടേക്ക് കുതിച്ചു
അവരൊന്നു ചിരിച്ചു സമ്മതമറിയിച്ചു
എന്റെ ഗുണ സാമര്‍ത്ഥ്യം പാടി സ്തുതിച്ചു
അവളെന്നെ നോക്കി ഞാന്‍ കൈകള്‍ നീട്ടി
ഇരു പുഴകളോന്നായ് ഒഴുകാന്‍ തുടിച്ചു
ഇറങ്ങാനായ് ഇറയത്ത് ഇറങ്ങുന്ന നേരത്ത്
കുറിപ്പൊന്നു നീട്ടി മനമവര്‍ കാട്ടി
ജാതകം നോക്കണം പൊരുത്തങ്ങള്‍ ഒക്കണം
മേലെത്തെ കണിയാന്റെ സമ്മതം കിട്ടണം
കുണ്ഠലി തിരിഞ്ഞു കവടികള്‍ നിരന്നു...
പൊരുത്തങ്ങള്‍ ജോതിഷി നോക്കി പറഞ്ഞു
ഏഴിലെ ചൊവ്വയും നാലിലെ ശനിയും
ദശയിലെ സന്ധിയും നിരന്നങ്ങിനെ നിന്നു
കണിയാന്‍ ഗണിച്ചു കുലംകുത്തിപ്പല്ലി ചിലച്ചു
കൂട്ടിത്തൊടീച്ചാല്‍ മരണം വിധിച്ചു
അഞ്ഞൂറിന്‍ നോട്ടുകള്‍ ഞാന്‍ വീശി നോക്കി
കണിയാന്‍ ഹരിശ്ചന്ദ്രന്‍ മുഖത്തെന്നെ ആട്ടി
ആദ്യം ഞാന്‍ ഞെട്ടി പിന്നെ അണപൊട്ടി
തോരാത്ത മഴപോലെ മിഴികളിലതെത്തി
അവരെന്നെ തളര്‍ത്തി എന്‍ വാക്കുകള്‍ ഉടക്കി
മൊഴികളില്‍ മൌനം പൂമാല ചാര്‍ത്തി
ജാതിയുമുപജാതിയും നോക്കിയെടുത്തിട്ടും
അവിടെ ത്കര്‍ന്നെന്റെ പ്രണയം
ആവോളം ഉടയോനെ ഓര്‍ത്തു വിളിച്ചിട്ടും
മരിക്കത്തോരോര്‍മയായെന്‍ പ്രണയം.
No comments:
Post a Comment