ഇന്നെന്റെ കൂടെ നീയില്ല, ഹൃദയത്തില്‍...
പ്രണയ തുടിപ്പോട്ടുമില്ല
മോഹങ്ങളില്ല, പൂവിളികളില്ല...
മേഘ സന്ദേശങ്ങളില്ല
എന്‍ സ്വപ്ന ഗഗനത്തില്‍ താരങ്ങളില്ല...
ആശതന്‍ പൂര്‍ണേന്ദുവില്ല
രാഗങ്ങളില്ല, താളങ്ങളില്ല ....
അനുരാഗ നാട്യങ്ങളില്ല.
പ്രണയതിനന്ത്യം വിരഹത്തിലെങ്കില്‍ നാം ...
പ്രണയിച്ച്ചതെന്തിനെന്‍ കൂട്ടുകാരി
കഴിയുന്നു, പൊഴിയാതെ ദിവസങ്ങളെണ്ണി നാം....
മഴ കാത്തു കേഴും വേഴാമ്പല്‍ പോലെ
നിറയുന്നു നിനവായി, എരിയുന്ന കനലായി....
എന്‍ മനമാകെ നിന്‍ മൃദു നൊമ്പരം
അറിയാതെ പറയാതെ നാം കൈമാറിയ....
മൌന സംഗീതത്തിന്‍ മലര്‍മോട്ടുകള്‍
ചെറു കാറ്റിലുലയുന്ന മുകുളങ്ങളെപ്പോലെ, മറു ചോദ്യശരങ്ങളില്‍
നാം അകലുവാരുന്ടെങ്കിലും...ഓര്‍ത്ത്തില്ലോരിക്കലും
എന്‍ പ്രണയത്തിനിടയില്‍ ഞാന്‍, ഒരു നാള്‍
സൂര്യനായ് ഞാനുദിച്ചീടുമ്പോള്‍...നീലാംബലായ് നീ മാറുമെന്ന്
Subscribe to:
Post Comments (Atom)
ssooo...chumma sentiyaakkaaathe...
ReplyDeleteenikkonnum manssilayilla ... :)
ReplyDelete