Sunday, February 21, 2010

നൊമ്പരത്തി പൂവ്

ഇന്നെന്റെ കൂടെ നീയില്ല, ഹൃദയത്തില്‍...
പ്രണയ തുടിപ്പോട്ടുമില്ല
മോഹങ്ങളില്ല, പൂവിളികളില്ല...
മേഘ സന്ദേശങ്ങളില്ല

എന്‍ സ്വപ്ന ഗഗനത്തില്‍ താരങ്ങളില്ല...
ആശതന്‍ പൂര്‍ണേന്ദുവില്ല
രാഗങ്ങളില്ല, താളങ്ങളില്ല ....
അനുരാഗ നാട്യങ്ങളില്ല.

പ്രണയതിനന്ത്യം വിരഹത്തിലെങ്കില്‍ നാം ...
പ്രണയിച്ച്ചതെന്തിനെന്‍ കൂട്ടുകാരി
കഴിയുന്നു, പൊഴിയാതെ ദിവസങ്ങളെണ്ണി നാം....
മഴ കാത്തു കേഴും വേഴാമ്പല്‍ പോലെ

നിറയുന്നു നിനവായി, എരിയുന്ന കനലായി....
എന്‍ മനമാകെ നിന്‍ മൃദു നൊമ്പരം
അറിയാതെ പറയാതെ നാം കൈമാറിയ....
മൌന സംഗീതത്തിന്‍ മലര്‍മോട്ടുകള്‍

ചെറു കാറ്റിലുലയുന്ന മുകുളങ്ങളെപ്പോലെ, മറു ചോദ്യശരങ്ങളില്‍
നാം അകലുവാരുന്ടെങ്കിലും...ഓര്‍ത്ത്തില്ലോരിക്കലും
എന്‍ പ്രണയത്തിനിടയില്‍ ഞാന്‍, ഒരു നാള്‍
സൂര്യനായ് ഞാനുദിച്ചീടുമ്പോള്‍...നീലാംബലായ് നീ മാറുമെന്ന്‌

Saturday, February 13, 2010

മിഷന്‍ ഇമ്പോസ്സിബിള്‍

കഥയിലേക്ക്‌ കടക്കുന്നതിനു മുന്‍പ് നമുക്ക് കുറച്ചു കാര്യങ്ങള്‍ പറയാം .....

അത് കഥയുടെ പേരിനെ കുറിച്ചാണ്, പേരിലെ ഇമ്പോസ്സിബിള്‍ എന്ന വാക്കിനെ കുറിച്ചാണ് .... ഒരു പരിധിയില്‍ അധികം ബി പോസിറ്റീവ് എന്ന ചിന്താഗതിക്കാരനാണ് ഞാന്‍ എന്നിട്ടും എനിക്ക് ഇതുവരെ അന്ഗീകരികാന്‍ കഴിയാത്ത ഒരു പോസിറ്റീവ് തിങ്കിംഗ് ആണ് " ഈവെന്‍ ഇമ്പോസ്സിബിള്‍ സെയ്സ് ആം പോസ്സിബില്‍ " എന്നത്. ഇമ്പോസ്സിബിള്‍ എന്ന ഒന്നില്ലേ ? ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ എന്നെ വളരെയധികം ചിന്തിപ്പിച്ചുള്ള ചിന്തക്ക് -- "ഈവെന്‍ ഇമ്പോസ്സിബിള്‍ സെയ്സ് ആം പോസ്സിബില്‍ " -- ഒരു ഉത്തരം കിട്ടിയത് പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ എന്നോ കിട്ടിയ ഒരു IIM ahmedabad ലെക്ച്ചരില്‍ നിന്നാണ് ...... അദേഹത്തിന്റെ വിശദീകരണം അനുസരിച്ച് Impossible എന്ന വാക്കിലെ I യും M ഉം മാറി നില്‍ക്കുമ്പോള്‍ " ആം പോസ്സിബില്‍ " എന്ന് ആകുന്നതു എന്ന വിചാരം അഥവാ അഹങ്കാരം വാക്കിനുള്ളില്‍ കേറി വരുമ്പോഴാണ് എന്നാണ്. ഏതൊക്കെ രീതിയില്‍ പോസിറ്റീവ് ആയാലും എന്തൊക്കെ വാദിച്ചാലും ഇമ്പോസ്സിബിള്‍ ആയതെല്ലാം ഇമ്പോസ്സിബിള്‍ ആണ് എന്ന് തന്നെയാണ് അദേഹത്തിന്റെ വാദം ......എന്റെയും. ഇനി നമുക്ക് കഥയിലേക്ക്‌ കടക്കാം ..... മറ്റെല്ലാ കഥയും പോലെ കഥയും തുടങ്ങുന്നത് ഞങ്ങളുടെ റൂമില്‍ നിന്നുമാണ്......


കഥ ഇവിടെ തുടങ്ങുന്നു ....

ജപ്പാന്‍കാര്‍ ഉണ്ടാക്കിയത് കൊണ്ടോ എന്തോ രാവിലെ കൃത്യം ആറു മണിക്ക് തന്നെ അലാറം അടിച്ചു ... ഇന്നലെ ഉറങ്ങാന്‍ കിടക്കുന്നതിനു മുന്നേ സെറ്റ് ചെയ്തു വച്ചതാണ്, കാരണം ഇന്ന് ഒരു സുദിനം ആണ്.... ഇന്നാണ് സാലറി ഇന്ക്രിമെന്റ്റ് കിട്ടുന്നത് .... ഒരു നരസിംഹം സ്റ്റൈലില്‍ പറയുകയാണെങ്കില്‍ ..... നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം ആനുവല്‍ ഹൈകുമായി മനെജേര്‍ വീണ്ടു വന്നിരിക്കുകയാണ് ..... പല കളികള്‍ കളിക്കാനും ചില കളികള്‍ കളിച്ചു പഠിപ്പിക്കാനും ...

എന്തായാലും ഇന്ന് പറഞ്ഞു നില്‍കാന്‍ നേരമില്ല.....കാലത്ത് തന്നെ അമ്പലത്തില്‍ പോണം അതിനാണ് അലാറം വച്ച് എണീച്ചത്, കാരണം നേരത്തെ പറഞ്ഞ പോലെ രണ്ടു വര്‍ഷത്തിനു ശേഷം ആണ് സാലറി ഹൈകു വരുന്നത്, ഇതിനിടയില്‍ പെട്രോള്‍ മുതല്‍ ബ്രാണ്ടി വരെയും അരി മുതല്‍ പഞ്ചസാര വരെയും അവരുടെ നിലവാരം നാല് മടങ്ങ്‌ എങ്കിലും ഉയര്‍ത്തിയിട്ടുണ്ട്.... ഇതിനിടയില്‍ കിടന്നു ഞെങ്ങി ഞെരങ്ങി ആണ് സോഫ്റ്റ്‌വെയര്‍ കൂലിപ്പണിക്കാരായ നമ്മള്‍ ജീവിക്കുന്നത് ... പക്ഷെ നമ്മുടെ മോയ്ലാളിക്കോ ബാകി മോയ്ലാളിമാര്കോ ഇതൊന്നും അറിഞ്ഞ ലക്ഷണം കാണുന്നില്ല , അപ്പൊ പിന്നെ ശരണം ഒരാളല്ലേ ഉള്ളു... സാക്ഷാല്‍ ഭഗവാന്‍.... ഗുരുവയുഉരപ്പാ നീ തന്നെ ശരണം ..... ശരണം വിളിച്ചു കൊണ്ട് ഞാന്‍ ഓടി ബാത്ത് റൂമില്‍ കേറി..

നല്ല ഒരു റിസെഷന്റെ ലക്ഷണം ബാത്ത് റൂമില്‍ പ്രകടമാണ് .... അഞ്ചോ ആറോ ടുത്പേസ്റ്റ് ടുബുകള്‍ ഇരിപ്പുണ്ട് പക്ഷെ എല്ലാം രണ്ടു സിടിലും കീറിയവയാണ്, സാധാരണ ദിവസങ്ങളിലെ ഓഫീസ് ലോട്ടുള്ള ഓട്ടത്തിനിടയില്‍ ചെയ്യുന്നതാണ് .... മൂന്നു നാല് സോപ്പ് കവറുകള്‍ ഇരിപ്പുണ്ട് ..പക്ഷെ സോപ്പില്ല... ദൈവമേ ... ഇന്ന് അമ്പലത്തില്‍ പോകുന്നതിനു പകരം മൊയലാളിയെ ബാത്ത് റൂം കാണിച്ചാല്‍ മതിയാരുന്നു .... വല്ലതും നടന്നേനെ...ഹ്മം ... ഞാന്‍ പൈപ്പ് തുറന്നു നോക്കി, ഭാഗ്യം വെള്ളം വരുന്നുണ്ട് ...കാരണം നമ്മുടെ ഹൌസ് ഓണര്‍ക്കും ഞങ്ങള്‍കും കോമണ്‍ കണക്ഷന്‍ ആയതിനാല്‍ വെള്ളം മാത്രം മുടങ്ങാറില്ല.....നിറഞ്ഞു തുടങ്ങിയ ബക്കറ്റില്‍ നിന്നും ഞാന്‍ വെള്ളമെടുത്തു തലയിലൂടെ ഒഴിച്ചു.... സ്വാമ്യേ.......... മകര മാസത്തിലെ തണുത്തുറഞ്ഞ വെള്ളം എന്നെ കൊണ്ട് അറിയാതെ ശരണം വിളിപ്പിച്ചു...

ബാത്ത് റൂമില്‍ നിന്നും ഇറങ്ങി കിട്ടിയ ഡ്രെസ്സും മുണ്ടും ഉടുത്ത് അമ്പലത്തിലോട്ടു ഓടി. മനസ്സില്‍ മുഴുവന്‍ സാലറി ഹൈകു ആയിരുന്നു ... ദൈവമേ മാസത്തില്‍ ഒരു അയ്യായിരം രൂപയുടെ കൂടുതല്‍ എങ്കിലും കിട്ടണേ....അമ്പലം എത്തുന്നതിനു മുന്നേ ഞാന്‍ പ്രാര്‍ത്ഥന തുടങ്ങി... അമ്പലത്തില്‍ ആണെങ്കില്‍ ഇന്ന് ഭയങ്കര തിരക്ക് ആണ്, ഇന്നത്തെ ദിവസത്തിന് വേറെ എന്തെങ്കിലും പരിപാടി ഉണ്ടോ ആവൊ ...ഞാന്‍ മനസ്സില്‍ ഓര്‍ത്തു, മെല്ലെ ഞാന്‍ ക്യൂ വില്‍ കയറി നിന്നു .... എന്റെ മനസ്സിലെ കമ്മ്യൂണിസ്റ്റ്‌കാരന്‍ എന്നെ അമ്പലത്തിനു പുറത്തോട്ടു വലിച്ചു കൊണ്ടിരുന്നു. പക്ഷെ പണി എടുത്താല്‍ പകരം കിട്ടുന്നത് "പണി" ആണെന്നുള്ള സത്യവും , കൈ മടകില്ലാതെ ഇന്നത്തെ കാലത്ത് ഒന്നും നടക്കില്ല എന്നാ ബോധ്യവും എന്നെ ക്യൂവില്‍ നിറുത്തി... എന്തായാലും കൈ മടക്കു കൊടുക്കണം എന്നാ പിന്നെ അത് ദൈവത്തിനു തന്നെ കൊടുത്തുടെ ..ഞാന്‍ മനസ്സില്‍ ഓര്‍ത്തു...

പെട്ടെന്നാണ് ഞാന്‍ ക്യൂ വില്‍ മുന്നില്‍ നില്‍കുന്ന ആളെ ശ്രദ്ധിച്ചത്... തള്ളെ ... പണി കിട്ടിയോ ... ദേ ന്റെ നില്‍ക്കുന്നു മൊയലാളി ... അതും കുടുംബസമേതം.. ഏറ്റവും മുന്നില്‍ ഭാര്യ പിന്നെ ഒരു ആറു വയസ്സുള്ള കൊച്ചു ..അതിന്റെ പിന്നില്‍ മൊയലാളി .... ദൈവമേ പാഷാനത്തിലും കൃമിയോ !!!... ഞാന്‍ മനസ്സില്‍ ഓര്‍ത്തു.... കഴിയുന്ന വിധത്തില്‍ മുഖം മറച്ചു ഞാനും അവരുടെ പുറകെ കൂടി....ക്യൂ നീങ്ങി നീങ്ങി ഞങ്ങളും ഭഗവാന്റെ അടുത്ത് എത്തി....

ഒരു പുഷ്പാഞ്ചലി ... പേര് ചാത്തന്‍ .. നാള് ആയില്യം.... ഓഫീസില്‍ ഉയര്‍ന്നു കേള്‍കുന്ന ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു......

"പുഷ്പാഞ്ജലി ... അഞ്ചു രൂപ" സൈഡില്‍ ഇരിക്കുന്ന ബോര്‍ഡ്‌ ഞാന്‍ ശ്രദ്ധിച്ചു.

ദൈവമേ...എന്തിനാണാവോ പുഷ്പാഞ്ജലി ....ഞാന്‍ എന്റെ കയ്യിരിലിരിക്കുന്ന രണ്ടു രൂപ നാണയത്തിലേക്ക് നോക്കി... ദൈവത്തിനു മുന്നില്‍ വെക്കാന്‍ ഞാന്‍ എടുത്തതാണ് ..... ഹ്മം ... അങ്ങൊരു അഞ്ചു വച്ചു ... അതില്‍ പകുതി എനിക്കിട്ടു പണി തരനായിരിക്കും.... എന്നോടാ കളി .... പോക്കറ്റില്‍ തപ്പി ഞാന്‍ അഞ്ച് രൂപ കൂടി ഒപ്പിച്ചു... അച്ഛനാരാ മോന്‍ ...!!!

എന്താ ടീച്ചറെ ഇന്ന് കുടുംബം ആയിട്ടാണല്ലോ ..... അഞ്ചു രൂപ നോട്ടു വാങ്ങികൊണ്ട് നമ്പൂരി മൊയലാളിയുടെ ഭാര്യയോടു ചോദിച്ചു...

അതേയ് ഇന്ന് ചേട്ടന് ഓഫീസില്‍ ഒരു പ്രധാന മീറ്റിംഗ് ഉണ്ട്... നന്നായി ഒന്ന് പൂജിക്കണേ...

ഇത് പറഞ്ഞു തീരുന്നതിനു മുന്നേ ... ബോയിംഗ് വിമാനം പറന്നിറങ്ങുന്ന പോലെ ... നമ്മുടെ മൊയലാളി നടക്കല്‍ സാഷ്ടാംഗം പറന്നു വീണു....

ദൈവമേ ഇത് എന്തോന്ന്... തള്ളെ.... " ടുമോറോ വി വില്‍ ഹാവ് മീറ്റിംഗ് ആന്‍ഡ്‌ വില്‍ ഗിവ് യു , ദി മണി ആസ് പേര്‍ യുവര്‍ പെര്‍ഫോര്‍മന്‍സ് " എന്ന് പറഞ്ഞു നടന്ന മൊയലാളി ആണ് , ദോ കിടക്കുന്നു എന്റെ കണ്മുന്നില്‍ ....എന്തൊക്കെയോ പിറ്പിറ്ക്കുന്നുണ്ട്.... എനിക്കും സങ്കടം തോന്നി ...

ഇതാ പ്രസാദം ... ഇതങ്ങോട്ട് വാങ്ങ ... നമ്പൂരി പ്രസാദവും ആയി എത്തി.

അതോടെ എന്റെ മൊയലാളി ചാടി പിടിച്ചു എഴുന്നേറ്റു ... അല്ലേലും ഉദ്ദിഷ്ട കാര്യം എങ്ങിനെ നടത്തണം എന്ന് ഒരു സോഫ്റ്റ്‌വെയര്‍ മൊയലാളി യെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ...

പ്രസാദം കയ്യില്‍ കിട്ടിയത് അങ്ങൊരു പാഞ്ഞു ... ഭാഗ്യം ...ഞാന്‍ രക്ഷപ്പെട്ടു...

അങ്ങര് എന്തായ്യാലും ഒരു പുഷ്പാഞ്ജലി കഴിച്ചു.... പിന്നെ ഞാന്‍ ആയിട്ട് എങ്ങിനെയ കുറയ്ക്കുക...

അതേയ്...ഒരു .... ഒന്നര പുഷ്പാഞ്ജലി .... ഞാന്‍ ഏഴു രൂപ നീട്ടി കൊണ്ട് പറഞ്ഞു....

ഹയ് ... അര ടെ ഏര്‍പ്പാട് ഇവിടില്ല ... ഒന്നോ അതോ രണ്ടോ ... നമ്പൂരി ദേഷ്യത്തോടെ ചോദിച്ചു..

അത്...അത് ...രണ്ടു ... ഞാന്‍ വീണ്ടു മൂന്ന് രൂപ കൂടി നീട്ടി....

പൈസ വാങ്ങികൊണ്ട് നമ്പൂരി ചോദിച്ചു ....പേരും നാളും പറയാ...

പേര് രേഞ്ചൂ ... നാള് തിരുവോണം ... ഞാന്‍ പറഞ്ഞു ...

രണ്ടാമതെതോ ... നമ്പൂരി വിടുന്ന മട്ടില്ല...

രണ്ടും ഒരേ പേരിലാ .. ഞാന്‍ പറഞ്ഞു ..

ഹയ് ... അത് പറ്റില്യാ..... രണ്ടാമത്തെ പേര് പറയാ ....

ദൈവമേ വീണ്ടും പണി തരല്ലേ.... ആരുടെ പേര് ഞാന്‍ പറയും ? ... ഞാന്‍ മനസ്സില്‍ തിരച്ചില്‍ ആരംഭിച്ചു.... അവസാനം പറഞ്ഞു ....

പേര് ... രോക്ക്ലിന്‍ ..... നാള് ...ഭരണി

എന്റെ പ്രൊജക്റ്റ്‌ ഇന്റെ പേരാണ് അത് .... അത് ഉപയോഗിക്കുന്നത് data storage നും ... അതായിരുന്നു ...പേരിനും നാളിനും പിന്നിലെ എന്റെ ലോജിക്....

എന്തായാലും അത് അറിഞ്ഞിട്ടോ അല്ലാതെയോ പൂജാരി പൂജിച്ച ശേഷം പ്രസാദം നീട്ടി ... അതും വാങ്ങിച്ചു ഞാന്‍ വീട്ടിലോട്ടു ഓടി...

വീട് എത്തുന്നതിനു മുന്നേ ടിവി യുടെ സൌണ്ട് കേട്ട് തുടങ്ങി.... അത് നമ്മുടെ കൂട്ടുകാരന്‍ മുരളിയുടെ ഏര്‍പ്പാടാണ്... സണ്‍ ടി വി യിലെ രാവിലത്തെ പാട്ട് കേട്ട് കൊണ്ടാണ് അങ്ങോരുടെ രാവിലത്തെ വ്യായാമം. അങ്ങിനെ ഓരോന്ന് ആലോചിച്ചു വീടിലോട്ടു വന്നു കയറിയ ഞാന്‍ സണ്‍ ടിവി യിലെ പരസ്യം കണ്ടു ഞെട്ടിപ്പോയി...

" ഉങ്കള്‍ SUN-tv യില്‍ ഇന്ത വാരം ഒരുനാള്‍ ഡബ് സെയ്ത പുത്തന്‍ തിരൈ പടം ……..അമ്മച്ചി തിരുമ്പി വന്നാച്ച് "

എന്റെ പൊന്നെ ... " മമ്മി റിട്ടെന്‍സ് " എന്ന പടത്തിനെയാണ് അണ്ണാച്ചികള്‍ കൊന്നു കൊല വിളിക്കുന്നത്‌ .... എന്തായാലും കഴിഞ്ഞാഴ്ച ഇവന്മാര്‍ spiderman നെ പിടിച്ചു " സിലന്തി മാപ്പിള" ആക്കിയതിനെക്കാള്‍ ഭേദമാണല്ലോ എന്ന് സമാധാനിച്ചു ഞാന്‍ രൂമിലോട്ടു കയറി ... മുരളിയും അനീഷും എല്ലാം കാത്തു നില്പാണ് .... പ്രസാദ ത്തിനു വേണ്ടി.... എന്നെ പോലെ അല്ല .... നല്ല ശുദ്ധ ഭക്തന്മാരന് അവര്‍..... മിക്കവാറും ദിവസങ്ങളില്‍ കുളിച്ചു അമ്പലത്തില്‍ പോകുന്നവര്‍ ... എന്റെ കയ്യിലെ പുഷ്പാഞ്ജലി എല്ലാം കണ്ടതോടെ അവര്‍ സന്തുഷ്ടരായി ....

പേടിക്കണ്ട രേഞ്ചൂ ... നിനക്ക് ഇത്തവണ നല്ല സാലറി കിട്ടും ...മുരളി പറഞ്ഞു...

എനിക്ക് സന്തോഷമായി .... അവന്‍ പറയുന്നത് മിക്കവാറും നടക്കാറുണ്ട്..... ഞാന്‍ ഡ്രസ്സ്‌ ചെയ്യാനായി മുറിയിലേക്ക് കേറി ..കിട്ടാവുന്നതില്‍ വച്ചു ഏറ്റവും മോശം ഡ്രസ്സ്‌ എടുത്തിട്ടു .... ഇനി നല്ല ഡ്രസ്സ്‌ എങ്ങാനും കണ്ടാല്‍ അവന്മാര്‍ സാലറി എങ്ങാനും കുറച്ചാലോ !!! ..... ഓഫീസിലെ ഡിസ്പ്ലേ കാര്‍ഡ്‌ എല്ലാം എടുത്തു ഞാന്‍ അടുത്ത ഹോട്ടല്‍ ലേക്ക് നീങ്ങി... അവിടെ മിക്കവാറും സന്തോഷ്‌ ഉണ്ടാകും .. അവന്റെ കൂടെ ആണ് എന്റെ പോക്ക് .... പായുന്ന ബൈക്കില്‍ ..... ജമ്പനെയും തുമ്പനെയും പോലെ...

പ്രതീക്ഷിച്ച പോലെ ജമ്പനെയും കാത്തു തുമ്പന്‍ അവിടെ നില്പുണ്ടായിരുന്നു... അവനും നല്ല മൂഡില്‍ ആണ്.... മനസ്സില്‍ നിറയെ സാലറി ഹൈക് ആയതിനാല്‍.. അധികം ഫുഡ്‌ ഒന്നും കഴിക്കാതെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി ഓഫീസിലോട്ട് കുതിച്ചു....

അധികം വൈകാതെ തന്നെ ഞങ്ങള്‍ ഓഫീസില്‍ എത്തി ... അവിടെ എല്ലാവരും പിറുപിറുത്തു കൊണ്ട് നടപ്പാണ്. ഒരു സൈഡിലെ റൂമില്‍ ഒരു മാനജെര്‍ അങ്ങോരുടെ ടീമിലെ ഹൈക് കൊടുത്തു തുടങ്ങിയിരുന്നു . എല്ലാവരുടെയും ശ്രദ്ധ മുറിയിലോട്ടു പോയി വരുന്നവരില്‍ ആയിരുന്നു. പലരുടെയും മുഖങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു, മറ്റു ചിലരുടെ മുഖങ്ങള്‍ കാണാന്‍ പറ്റാത്ത വിധം കറുത്ത് കരുവാളിച്ചിരുന്നു ..... നേരം വല്ലാത്ത സ്പീഡില്‍ നീങ്ങി കൊണ്ടിരുന്നു ....


ഉച്ചയായി .... ഞങ്ങളെ ആരും വിളിച്ചില്ല ..... ഉച്ചരയായി .... എന്നിട്ടും ഞങ്ങളെ വിളിച്ചില്ല .... അങ്ങിനെ ഉച്ചേ മുക്കലായി ....


പെട്ടെന്ന് മെസ്സെന്ചെരില്‍ ഒരു മെസ്സേജ് വന്നു ... "രേഞ്ചൂ കാന്‍ യു പ്ലീസ് കം ടൂ ദി ഡിസ്കഷന്‍ റൂം ".....


ആഹ്ലാദത്തോടെ കൈ ഉയര്‍ത്തി ടീമിലെ എല്ലാവരെയും അറിയിച്ചശേഷം ശേഷം ഞാന്‍ ഡിസ്കഷന്‍ മുറിയിലോട്ടു നടന്നു ...പിന്നില്‍ നിന്ന് ഓള്‍ ദി ബെസ്ടുകളും ബെസ്റ്റ് ഓഫ് ലക്കുകളും ഉയരുന്നത് ഞാന്‍ കെട്ടൂ.

നിറഞ്ഞ പുഞ്ചിരിയുമായി മനെജേര്‍ എന്നെ വരവേറ്റു. എനിക്ക് കഴിയാവുന്ന വിധത്തില്‍ ഞാനും പല്ല് കാട്ടി ... അദ്ദേഹം എന്റെയും ..എന്റെ വീട്ടുകാരുടെയും .. നാട്ടുകാരുടെയും എല്ലാം സുഖവിവരങ്ങള്‍ അന്വേഷിച്ചു ..... വടക്ക് നോക്കിയന്ത്രത്തിലെ ദിനേശനെപ്പോലെ എന്തൊക്കെയോ തമാശകള്‍ പറഞ്ഞു ...ചിരിച്ചു ...ചിരിപ്പിച്ചു ...

ഇതിനിടയില്‍ എന്റെ ചങ്കിടിപ്പ് ഉയര്‍ത്തിക്കൊണ്ടു മനെജേര്‍ ലാപ്ടോപ് തുറന്നു, സാലറി ഹൈക് ന്റെ ഫയല്‍ ഓപ്പണ്‍ ചെയ്തു ..... എന്നിട്ട് ലാപ്ടോപ് എനിക്ക് നേരെ തിരിച്ചു ....

ഞാന്‍ എന്റെ ഹൈക് അമൌന്റ്റ്‌ നായി ഫയലിംഗ് പരതി ...ഒടുവില്‍ കണ്ടെത്തി ...... വെറും പത്തു ശതമാനം ....

എന്റെ ശബ്ദം എവിടെയോ ഉടക്കി ... എനിക്കത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .... കഴിഞ്ഞ രണ്ടു വര്‍ഷത്തിലെരെയായുള്ള എന്റെ സേവനങ്ങള്‍ക്ക്, കമ്പനിയുടെ വകയുള്ള ഉപഹാരം !! .... വെറും പത്തു ശതമാനം ....

" ആര്‍ യു ഹാപ്പി .... എനി കമന്റ്സ് " ... മനെജേര്‍ എന്നോട് ചോദിച്ചു.

" ഡേയ് ഡേയ് ...എന്ത് വാടേ ഇത് " എന്ന് ചോദിക്കനത് തോന്നിയത് എങ്കിലും ഇനിയും ഇവിടെ ജീവിക്കണമല്ലോ എന്ന് കരുതി ... ഞാന്‍ എന്റെ നീരസം നല്ല ഭാഷയില്‍ അവതരിപ്പിച്ചു ...

"സീ കോരന്‍ ... ദിസ്‌ ഈസ്‌ വെരി ലെസ്സ് ഫോര്‍ ടു ഇയെര്സ് .... " ഞാന്‍ പറഞ്ഞു ....

" ഡോണ്ട് ഫീല്‍ ബാഡ് രേഞ്ചൂ ... എവെരിബടി ഗോട്ട് ഒണ്‍ലി ദിസ്‌ മച് .... നെക്സ്റ്റ് ടൈം വി വില്‍ സീ ..." മൊയലാളി ചിരിച്ചു കൊണ്ടു പറഞ്ഞു ....

"എടാ എടാ മണ്ടന്‍ കുണാപ്പി .. നീ എന്നെ വീണ്ടും മണ്ടനാക്കല്ലടെയ് " എന്ന് ജഗതി ഏതോ സിനിമയില്‍ പറഞ്ഞത് ഞാന്‍ മനസ്സില്‍ ‍ആവര്‍ത്തിച്ചു.

പക്ഷെ എനിക്ക് ഹൈക് സ്വീകരിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു ..... ഇതില്‍ കൂടുതല്‍ തരാന്‍ പറ്റില്ല എന്ന് മോയലാളിയും .....

അതോടെ ഞങ്ങള്‍ സംസാരം ഞങ്ങള്‍ ബി ബി എല്‍ ലേക്ക് മാറ്റി ....

ബി ബി എല്‍ എന്താണെന്നു അറിയാത്തവര്‍ക്കായി രണ്ടു വാക്ക് .... ബ്ലാ ബ്ലാ ലാംഗ്വേജ് ഇന്റെ ചുരുക്കപ്പേരാണ് ബി ബി എല്‍..... പണ്ട് ...പണ്ടെന്നു വച്ചാല്‍ വളരെ പണ്ട് .... ചക്രവര്‍ത്തിമാര്‍ നാട് ഭരിച്ചിരുന്ന കാലം മുതല്കെ നിലനില്കുന്ന ഒരു ലാംഗ്വേജ് ആണ് ബി ബി എല്‍ . ഏകദേശം ഒരു ഉച്ച ഉച്ചരയോട് കൂടി പള്ളി ഉണ് കഴിഞ്ഞു പള്ളി ഉറക്കത്തിലേക്ക് പോകുന്നതിനു മുന്നേ, മുന്നില്‍ വന്നു പെടുന്ന മന്ത്രി സൈന്യാധിപന്‍മാരോടു ചക്രവര്‍ത്തിമാര്‍, പ്രത്യകിച്ചു ഒരു കാര്യവും ഇല്ലാതെ ചുമ്മാ സംസാരിച്ചു നിന്നതില്‍ നിന്നാണ് ടു ലാംഗ്വേജ് ഇന്റെ ടു ... " നമ്മുടെ ഭരണത്തിലും എലികള്‍ കപ്പ തിന്നുന്നോ...ആരവിടെ" .. " സന്ധ്യ കഴിഞ്ഞാല്‍ ഇന്നും ഇരിട്ടു ആകുമെന്നോ ..ആരവിടെ" ... തുടങ്ങിയവ ബ്ലാ ബ്ലാ ഗണത്തില്‍ പെടുന്നവയാണ്.... വിധത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചു ചക്രവര്‍ത്തിമാര്‍ പള്ളി ഉറക്കത്തിലേക്കും , മന്ത്രി സൈന്യതിപന്മാര്‍ അങ്ങോരെ തള്ളക്കു വിളിച്ചു, ബ്ലാ ബ്ലാ ക്കുള്ള ഉത്തരതിനയുള്ള കറക്കത്തിലെക്കും പോകും.... പള്ളി ഉറക്കം കഴിഞ്ഞു ഉണര്‍ന്നു വരുമ്പോഴേക്കും ചക്രവര്‍ത്തിമാര്‍ കാര്യങ്ങളെല്ലാം മറന്നിരിക്കും...അത് കൊണ്ട് തന്നെ .... മന്ത്രി സൈന്യധിപന്മാര്‍ നട്ടപ്പറ വെയിലത്ത്‌ ഓടിപ്പഞ്ഞത് മാത്രമാകും മിച്ചം.....

PS : ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എന്റെ മാനേജരെ പള്ളി ഉറക്കത്തിലേക്കു പോകുന്ന ചക്രവര്തിയോടും, എന്നെ ഒരു പാവം മന്ത്രികുമാരനോടും താരതമ്യം ചെയ്യുകയാണെങ്കില്‍ .... അത് "തിന്നത് എല്ലിന്റെ ഇടയില്‍ കേറുക" എന്ന രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി അടുത്തുള്ള ഡോക്ടറെ കാണേണ്ടതാണ് .....

അത് പോട്ടെ ഞാന്‍ പറഞ്ഞു വന്നത്, നമ്മുടെ ബി ബി എല്‍ നെ കുറിച്ചാണ്.... കാലക്രമേണ പള്ളി ഉണിന്റെയും പള്ളി ഉറക്കതിന്റെയം എല്ലാം കാലം കഴിഞ്ഞു പള്ളി കഞ്ഞിയുടെയും പള്ളി ചമ്മന്തിയുടെയും കാലം വന്നപ്പോഴും ചക്രവര്‍ത്തിമാര്‍ ബി ബി എല്‍ വളരെ നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നു.... പിന്നീടു കാലം കുറെ കഴിഞ്ഞു രാജാക്കന്മാരുടെ ഭരണം എല്ലാം അവസാനിച്ചതിന് ശേഷം ... ഉണ്ടിരിക്കുന്ന നായന്മാരും അടിയളരോട് ഭാഷയില്‍ സംസാരിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്‌....എന്നാല്‍ പിന്നീടു ലാംഗ്വേജ് മെല്ലെ മെല്ലെ നമുക്കിടയില്‍ നിന്നു അപ്രത്യക്ഷമായി.... എന്നാല്‍ ഇന്ത്യയിലേക്ക് IT കപ്പല്‍ കേറി വന്നതോട് കൂടി, ബി ബി എല്‍ ന്റെ പേറ്റന്റ് അവര്‍ ഏറ്റെടുത്തു, ഇന്ത്യയില്‍ ബി ബി എല്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്ന ഒരിടത്താണ് ഞാന്‍ ഉള്ളത് എന്നത് എന്റെ മുജ്ജന്മ പുണ്യമാണോ എന്തോ !!!.

എന്തൊക്കെ ആയാലും ഞാനും മാനേജരും തമ്മിലുള്ള ബ്ലാ ബ്ലാ മുറുകി കൊണ്ടേയിരുന്നു..... കാരണം എന്തൊക്കെ പറഞ്ഞാലും എനിക്ക് കിട്ടിയ ഹൈക് ന്റെ കണക്കു എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല...

പെട്ടെന്ന് മാനേജര്‍ എല്ലാവരുടെയം ഹൈക് ഉള്ള മെയില്‍ തുറന്നു എനിക്ക് കാണിച്ചു ..എന്നിട്ട് പറഞ്ഞു..

ബ്ലാ ബ്ലാ ..... ബ്ലാ ... ബ്ലാ ബ്ലാ ബ്ലാ .. ബ്ലാ ബ്ലാ ...

പക്ഷെ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല .. ഞാന്‍ മൗസ് ചാടിപ്പിടിച്ചു...... എന്റെ കയ്യിലുള്ള കഴിഞ്ഞ തവണത്തെ രേടിംഗ് ഷീറ്റ് തുറന്നു .... എല്ലാവര്ക്കും കിട്ടിയതിനേക്കാള്‍ നല്ല രേടിംഗ് ആണ് എനിക്കും ... എന്നിട്ടും... ഞാന്‍ ശീടിലേക്ക് കൈ ചുണ്ടി മനജരോട് പറഞ്ഞു ...

ബ്ലാ ബ്ലാ ബ്ലാ ...ബ്ലാ....

മോയലാളിയും വിടുന്ന മട്ടില്ല ... ഉടന്‍ തന്നെ അങ്ങോര്‍ കഴിഞ്ഞ ആഴ്ചത്തെ വര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ഓപ്പണ്‍ ചെയ്തു ..അതില്‍ തീരാനുള്ള പണി എല്ലാം ചുവപ്പ് കളറില്‍ എഴുതിയിരുന്നു.... അത് എനിക്ക് നേരെ നീട്ടി മൊയലാളി വീണ്ടും പറഞ്ഞു...

ബ്ലാ ബ്ലാ ..... ബ്ലാ ... ബ്ലാ ബ്ലാ ബ്ലാ .. ബ്ലാ ബ്ലാ ...

ഞാനുണ്ടോ വിട്ടു കൊടുക്കുന്നു.... അണ്ണാന്‍ കുഞ്ഞിനെ ആണോടേ മരം കേറ്റം പഠിപ്പിക്കുന്നെ...എന്ന ഭാവത്തില്‍ എവിടെ ഒക്കെയോ തപ്പി പിടിച്ചു, ഞാന്‍ കഴിഞ്ഞ മാസത്തില്‍ മൊത്തം കണ്ടു പിടിച്ച ബഗ് ലിസ്റ്റ് എടുത്തു മോയ്ലളിക്ക് മുന്നിലോട്ടു നീട്ടി ..എന്നിട്ട് കഴിയുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു....

ബ്ലാ ബ്ലാ ..... ബ്ലാ ബ്ലാ ബ്ലാ ..... ബ്ലാ ...

എന്തായാലും ഇത്രയും ആയപ്പോഴേക്കും മൊയലാളി ഏതാണ്ട് ഒതുങ്ങിയ മട്ടായി .... അങ്ങോര്‍ രണ്ടു കയ്യ് നീട്ടി... ഒരു ഒതുതീര്പിനു വന്നു ..എന്നിട്ട് പറഞ്ഞു..

ബ്ലാ..................ബ്ലാ.....................ബ്ല.

അതോടെ ഞാനും അതിനു സമ്മതിച്ചു..... മെല്ലെ പറഞ്ഞു ....

ബ്ലാ ....ബ്ല.

ഞങ്ങള്‍ ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്തു പിരിഞ്ഞു...... അങ്ങിനെ വെറും പത്തു ശതമാനം ഹൈകുമായി ഞാന്‍ മെല്ലെ പുറത്തിറങ്ങി....... വിചാരിച്ചത്ര സാലറി കിട്ടാത്തതിന്റെ വിഷമം ആയിരുന്നു മനസ്സില്‍.....അപ്പോഴാണ് അതിനുള്ള മരുന്നിനെ കുറിച്ച് ഞാന്‍ ഓര്‍ത്തത്‌.... ഉടനെ ഞാന്‍ മുരളിയെ മൊബൈലില്‍ വിളിച്ചു...

"ഡേയ് മുരളി " .....

എന്റെ ശബ്ദം കേട്ട ഉടനെ മുരളി പറഞ്ഞു..... " ഹൈക് കുറവ് ആണല്ലേ .... ധൈര്യമായി ഇങ്ങു വാ ... സാധനങ്ങള്‍ എല്ലാം റെഡി ആയിട്ടുണ്ട്‌...... ഞാനിപ്പോള്‍ ക്യൂ വില്‍ ആണ്.... നീ റൂമില്‍ എത്തുമ്പോഴേക്കും ഞാന്‍ അങ്ങ് വന്നേക്കാം..."

റൂമില്‍ ഉള്ള ആറു പേരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ് .... അത് കൊണ്ട് തന്നെ എല്ലാവരുടെയും സാലറി ഹൈക് നടന്നു കൊണ്ടിരിക്കുകയാണ്.... കഴിഞ്ഞ മൂന്നു ആഴ്ച ആയി മൂന്നു പേര്‍ക് ഹൈക് കിട്ടി... അതും ഏകദേശം ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു......അങ്ങിനെ പ്രതീക്ഷ പോയി വീട്ടില്‍ വന്നു കേറുന്ന ആത്മാക്കള്‍ക്ക് വേണ്ടി വീട്ടിലുള്ള ആത്മാക്കള്‍ ഒരു പാര്‍ട്ടി ഒരുക്കും ...അതാണ്‌ ഞങ്ങളുടെ വീട്ടിലെ ഒരു സ്റ്റൈല്‍ ..... ചിക്കനും മട്ടനും തുടങ്ങി...കഴിക്കനുനും കുടിക്കാനും ഉള്ളതെല്ലാം അവിടെ കാണും.....അങ്ങിനെ ആത്മാവിനു ഞങ്ങള്‍ ശാന്തി കൊടുക്കും.....തോന്നുന്നവനെ ഒക്കെ ചീത്ത വിളിക്കും ... വായില്‍ വന്ന പാട്ട് പാടും ... തോന്നുന്ന പോലെ ചാടി തുള്ളും ...പിന്നെ ക്ഷീണിച്ചു കിടന്നുറങ്ങും..... പരിപാടിയെക്കുറിച്ചാണ് മുരളി പറഞ്ഞത് ....

ഓക്കേ ...ശരി...ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ......ഹ്മം...ഇങ്ങനെ നാലു ഹൈക് കിട്ടിയാല്‍ ബിവരെജെസ് ഷോപ്പ് എങ്കിലും നന്നാവും...ഞാന്‍ മനസ്സില്‍ ഓര്‍ത്തു...

ഞാന്‍ മെല്ലെ എന്റെ ടേബിള്‍നു അടുത്തേക്ക് നീങ്ങി.... അയലത്തെ സുന്ദരിയും ജിമ്മനും യോ -യോ യും അടക്കം ടീമിലെ എല്ലാവരും എന്നെയും കാത്തു നില്‍പ്പാണ്... നാടകവും നാടകീയതയും ഒന്നും കൂടാതെ ഞാന്‍ തുറന്നു പറഞ്ഞു..... എന്നെ പൊന്നെ മക്കളെ എനിക്ക് കിട്ടിയത് പത്തു ശതമാനമാണ് ... ഇന്ന് തൊട്ടു മേലാല്‍ കണ്ടതിനും കേട്ടതിനും ഒന്നും ചെലവ് ചോദിച്ചു വന്നേക്കല്ലേ ...പ്ലീസ്.....

സത്യം പറഞ്ഞാല്‍ ഒരു സ്റ്റൈലില്‍ അങ്ങിനെ പറഞ്ഞെന്നെ ഉള്ളു.... ഒരുപാട് തവണ ഇവര്‍ ചെലവ് ചോദിച്ചിട്ടുന്ടെങ്കിലും ഇന്നുവരെ പത്തു പൈസേടെ ചെലവ് ചെയ്തിട്ടില്ല.....

ഞാന്‍ പറഞ്ഞു നിര്‍ത്തുന്നത് മുന്നേ യോ-യോ പരാതിയുമായി എത്തി ... ഹേ രേഞ്ചൂ ഭായ്, ആജ് തോ കര്‍ണാ ഹി ഹേ .... കോയി സവാല്‍ ഹി നഹി ..

ഞങ്ങളുടെ ടീമിലെ ഏക ഹിന്ദിക്കാരനാണ് നമ്മുടെ യോ-യോ....

ടീക്‌ ഹേ ഭായ് .... ലേകിന്‍ ആജ് നഹി ... സാലറി തോ ആനെ ദേ ... സാധാരണ അത്ര പെട്ടെന്നൊന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാന്‍ സമ്മതിക്കാറില്ല, പക്ഷെ എന്തോ ഒരു നിമിത്തം പോലെ, ഞാന്‍ ഒരു ചിലവിനു സമ്മതിച്ചു ...... അവര്‍ക്കിടയില്‍ നിന്നും ചെറിയ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു ...... അതൊന്നും ശ്രദ്ധിക്കാതെ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു ഞാന്‍ മെല്ലെ റൂമിലോട്ടു തിരിച്ചു നടന്നു ....

അങ്ങിനെ വീണ്ടും " മിഷന്‍ ഇമ്പോസ്സിബിള്‍ " ഒരു മാറ്റവും ഇല്ലാതെ " മിഷന്‍ ഇമ്പോസ്സിബിള്‍ " ആയി തന്നെ നില കൊണ്ടു ... മോനെ നിന്നെ ഞാന്‍ അടുത്ത തവണ എടുത്തോളാമെടാ ... ഞാന്‍ മനസ്സില്‍ പറഞ്ഞു ....

ഇമ്പോസ്സിബിള്‍ എന്നും ഇമ്പോസ്സിബിള്‍ തന്നെ ആണെന്ന സത്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ... " ഈവെന്‍ ഇമ്പോസ്സിബിള്‍ സെയ്സ് ആം പോസ്സിബില്‍ " എന്ന് പറഞ്ഞവനെ ചീത്ത വിളിച്ച് ... രാത്രിയിലെ പാര്‍ടിക്ക് ശേഷം ചീത്ത വിളിക്കണ്ടാവരുടെ ലിസ്റ്റ് ഉണ്ടാക്കി ... പാടേണ്ട പാട്ടുകളുടെ വരികള്‍ ഓര്‍മ്മിച്ചെടുത്തു ... ഡാന്‍സിന്റെ സ്റെപ്സ്‌ മനസ്സിലോര്‍ത്തു ... തുള്ളി തുള്ളി ..ഞാന്‍ വീട്ടിലേക്കു മടങ്ങി ....

-------------------------- നന്ദി---------------------------------