Monday, October 19, 2009

ഈ ബ്ലോഗിന്റെ കഥ

ഇന്നു എങ്കിലും വല്ല പണി കാണാനേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഓഫീസ് ലോട്ട് നടക്കുന്നത് .
മാസങ്ങള്‍ ആയി വല്ല പണിയും ചെയ്തിട്ട് ..... റീസെസ്സഷന്‍ ആണത്രേ രേസേസ്സഷന്‍... ആ പേരും പറഞ്ഞു രണ്ടു ഇന്ക്രെമെന്റ്റ്‌ ആയി ഇവന്മാര് പിടിച്ചു വക്കുന്നു, ആയിരം കോടി ലാഭത്തില്‍ അഞ്ചു ലക്ഷം കുറഞ്ഞുവെന്നോ എന്തോ ആണ് കാരണം .... ആ അത് പോട്ടെ ചുമ്മാ എന്തിനാ അവന്മാരെ ചീത്ത വിളിക്കുന്നെ... തേരാ പാര നടന്നപ്പോള്‍ പിടിച്ചു ജോലി തന്നവര്‍ അല്ലെ...

ഓഫീസിലോട്ട് കേറാന്‍ നേരത്ത് ദോ നില്കുന്നു സെക്യൂരിറ്റി .... വേഗം ബാഗ്‌ തുറന്നു ഐഡി കാര്ഡ് തപ്പിഎടുത്തു .... അത് ഉയര്ത്തി കാണിച്ചു ... കുറച്ചു നേരം അതിലോട്ടു സൂക്ഷിച്ചു നോക്കിയതിനു ശേഷം അകത്തേക്ക്പോകാന്‍ ആംഗ്യം കാട്ടി ...
സമയം കളയാതെ ലിഫ്റ്റില്‍ കേറി ഫിഫ്ത്‌ ഫ്ലോറില്‍ എത്തി .... എവിടെ ആണ് എന്റെ വര്ക്ക് സ്പേസ് .... വരുന്ന വഴിക്ക് തന്നെ സിസ്റ്റം ഓണ്‍ ചെയ്തു ... ബാഗ്‌ ഊരി ഷെല്‍ഫില്‍ വച്ചു തിരിയുന്ന കസേരയിലേക്ക് ചാടിഇരുന്നു ....
സിസ്റ്റം ആണെങ്ങില്‍ ബൂട്ട് ചെയ്തു വരുന്നേ ഉള്ളു...അത് ഉണ്ടാക്കിയവന്റെയും അങ്ങോരുടെ വീടുകരുടെയുംഒക്കെ പേരും അഡ്രസ്സും എഴുതി കാണിക്കുന്നുണ്ട്‌.....ഹ്മ്മം...അല്ലെങ്കില്ഉം സായിപ്പിന് എന്തും ആവാലോ

ഭാഗ്യം .... അങ്ങിനെ എന്റെ കമ്പ്യൂട്ടറും ബൂട്ട് ആയി.......

ഇനി ആണ് അടുത്ത കടമ്പ ... എവെന്മാരുടെ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യണം.... പന്ത്രണ്ടു ലെട്ടെര്സ് ഉണ്ട് , അത് കീ ബോര്‍ഡ്‌ഇല്‍ കാണും എന്ന് യാതൊരു ഗ്യാരന്റിയും ഇല്ല... അവന്മാര് എങ്ങിനെ ഒക്കെയോ ഉണ്ടാക്കിതരുന്നതാണ്. അത് നമ്മള്‍ ഓര്ത്തു വെക്കണം ..പോരാത്തതിന്‍ എല്ലാ മാസത്തിലും അത് മാറിക്കൊണ്ടിരിക്കും ... പിന്നെ എവെന്മാര് നോട്ട് ബുക്ക്‌ ഫ്രീ ആയി തരുന്നൊണ്ട് ഒരു ബുക്ക്‌ ഞാന്‍ അതിനായി മാറ്റിവെച്ചിട്ടുണ്ട്...ഹ്മംഎന്നോടാ കളി... എന്തിനാണ് പാസ്‌ വേര്‍ഡ്‌ എന്ന് ഇതുവര്യേം എനിക്ക് മനസ്സിലായിട്ടില്ല ... ഡാട്ടാസെക്യൂരിറ്റി ആണത്ര....പക്ഷെ നമ്മുടെ കുഞ്ഞു മുതലാളി ടെം വല്ല്യ മോതലളിയുടെം പാസ്‌ വേര്‍ഡ്‌ ടീം ലെഎല്ലാര്ക്കും അറിയാം, അവര് തന്നെ ഷെയര്‍ ചെയ്തതാണ്, മൊയലാളി മാര്‍ ഇല്ലഅതപ്പോള്‍ സായിപ്പിനെ ഹാപ്പിആക്കാന്‍... പിന്നെ എന്ത് ഡാട്ടാ സെക്യൂരിറ്റി !! പിന്നെ അതാണ് സായിപ്പന്മാരുടെ ഒരു ഗുണം ആര്‍ക് വേണേലുംപറ്റിക്കാം... എന്നൊരു അക്ഷരം മിണ്ടൂലാ ... എന്ന് കരുതി നമ്മള്‍ പടിക്കാതിരിക്കറൊന്നും ഇല്ല കേട്ടോ.. നമ്മക്കും ജീവിക്കണ്ടേ ...

സിസ്റ്റം ആണേല്‍ പാസ്‌ വേര്‍ഡ്‌ വരുന്നതും നോക്കി വായ പൊളിച്ചു ഇരിപ്പാണ് ... അത് കിട്ടാതെ അങ്ങോരു ഒന്നുചെയ്യത്തില്ല... ഹ്മ്മം ഇവന്റെ ഒക്കെ ഒരു കാര്യം... നോട്ട് ബുക്ക്‌ തിരഞ്ഞു പിടിച്ചു എടുത്തു പാസ്‌ വേര്‍ഡ്‌എന്റര്‍ ചെയ്തു.. അതോടെ അങ്ങോര്‍ക്ക് സന്തോഷമായി...മുക്കിയും മൂളിയും ഒക്കെ അങ്ങോരു പരിപാടിതുടങ്ങി.

ഇനി ആവശ്യമുള്ള കാര്യങ്ങള്‍ ഒക്കെ ലോഡ് ചെയ്തു യെവന്‍ അപ്പ്‌ ആയി വരുമ്പോഴേക്കും പത്തു മിനിട്ടെങ്ങിലുംഎടുക്കും.. നേരം കൊണ്ടു ഒരു ചായ കുടിക്കാം ...ഇവിടെ വന്നേല്‍ പിന്നെ അതാണ് ശീലം. മെല്ലെ എണീച്ചുപുറത്തു കടന്നു, അടുത്തുള്ള പന്റ്രി യിലേക്ക് നീങ്ങി.
ഇവിടുത്തെ കാര്യം അതിലും കഷ്ടമാണ് ...

" ഇവിടെ ആണ്‍ ആയിട്ടും പെണ്ണആയിട്ടും മൊതലാളി ആയിട്ടും തൊഴിലാളി ആയിട്ടും " ചായ കുടിക്കാന്‍ വരുന്ന നമ്മള്‍ മാത്രമേ കാണൂ ... എല്ലാം നമ്മള്‍ തന്നെ ചെയ്യണം.. ഗ്ലാസ്‌ എടുത്തു കഴുകണം.. പൈപ്പ് തുറന്നു ആവശ്യത്തിനു ചുടു വെള്ളം എടുക്കണം... ഒന്നോ രണ്ടോ ചായപ്പൊടി സഞ്ചി എടുത്തു വെള്ളത്തിലിറ്റ് ആവശ്യത്തിനു കടുപ്പം ആവുന്ന വരെ ഇളക്കണം..ആവശ്യത്തിനു പഞ്ചാര ഇടണം... ആവശ്യത്തിനു പാല്‍ ഒഴിക്കണം... പിന്നെ ഒരു രണ്ടു മിനിട്ട് ചായ അടിക്കണം ഹ്മം... എന്റെ പൊന്നെ .. എന്നിട്ട് കിട്ടുന്നതോ കാടി വെള്ളം പോലെ ഒരു സാധനം... പലപ്പോഴും ഈ ഒരു അവസ്ഥയില്‍ നല്ല ഹോട്ടലില്‍ നിന്നും കുടിക്കാതെ വച്ചു പോയ അര ഗ്ലാസ്‌ ചായകളെ ഓര്ത്തു ഞാന്‍ പാശ്ചാതപിക്കരുണ്ട്.... സത്യം പറഞ്ഞാല്‍ ഇവിടെ ഞാന്‍ വന്നതും രേസേസ്സഷന്‍ വന്നതും ഏകദേശം ഒപ്പമായിരുന്നു , അതുകൊട്നു തന്നെ സോഫ്റ്റ്‌വെയര്‍ എഴുത്തിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഇവിടെ ചെയ്തത് ഈ ചായ അടി ആണ് .... ദൈവമേ ഇനി എന്തൊക്കെ ചെയ്യേണ്ടി വരുമോ എന്തോ !!

പിന്നെ ഒരു കാര്യം സത്യമാ .. രണ്ടു കൊല്ലം കൂടി കഴിഞ്ഞു ഒരു പെണ്ണ് ഒക്കെ കെട്ടേണ്ടി വരുമ്പോള്‍ നേരത്തിനും കാലത്തിനും ചായ കൊടുത്തില്ലേല്‍ അവളുമാര് ചീത്ത വിളിക്കും... ഈ ചായ അടി കൊണ്ടു ആ ചീത്ത വിളി എന്‍കിലും ഒഴിവായാല്‍ മതിയാരുന്നു.. ഹ്മം നാട്ടുകാരുടെ മുന്നില്‍ ഒരു സോഫ്റ്റ്‌ എഞ്ചിനീയര്‍ ആയിപോയില്ലേഇനി ഇതൊക്കെ സഹിച്ചേ പറ്റൂ... അങ്ങിനെ മനസ്സില്‍ ഓര്മ വന്നവരെയെല്ലാം ചീത്ത പറഞ്ഞു സീറ്റ് ഇലേക്ക്നീങ്ങി ....

സമയം ഒന്‍പതര കഴിഞ്ഞു ... ഓഫീസ് ടൈം ഒന്‍പതു ആണ് എന്നിട്ടും ഇതുവരെ വേറെ ഒരു എഞ്ചിനീയര്‍പോലും എത്തിയിട്ടില്ല. വന്നിട്ട് എന്ത് ചെയ്യാനാ എന്ന് ആലോചിച്ച്ചിട്ടവും ... പോരാത്തതിന് രേസിസ്സഷന്‍ ന്റെസപ്പോര്‍ട്ടും ഉണ്ട്.... പക്ഷെ എനിക്ക് ഭയങ്കര പേടിയാ ലേറ്റ് ആയി വരാന്‍ ... ജോബ്‌ കട്ട്‌ ഉം സാലറി കട്ട്‌ ഉം ഒക്കെനടക്കുന്ന കാലമാ.. ആരേം വിശ്വസിക്കാന്‍ പറ്റില്ല , സുക്ഷിചില്ലേല്‍ എട്ടിന്റെ പണി തരും . അത് കൊണ്ടു പണിഉണ്ടേലും ഇല്ലേലും ഞാന്‍ കൃത്യ സമയത്തു ഓഫീസില്‍ എത്തും.

പറഞ്ഞു തീര്‍നില്ല അതിന് മുന്നേ അയലത്തെ സുന്ദരി എത്തി ... വേഷം പതിവു പോലെ തന്നെ ... പച്ച ചുരിദാര്‍ , പച്ച വള , പച്ച ഹെയര്‍ ബാന്‍ഡ് , പച്ച പൊട്ടു . ഇതൊക്കെ എല്ലാ പേന്പില്ലെരും ചെയ്യുന്നതആണ് ... ഇവള്ക് എക്സ്ട്രാ ആയി ഒരു പച്ച കുട കൂടി ഉണ്ട് . കുടയാണ് അവളുടെ മാസ്റ്റര്‍ പീസ് . നമ്മുടെ ടീം മെമ്പര്‍ ആണ് ... കണ്ടാല്‍ പറയില്ല എങ്കിലും പാവം കൊച്ചു ആണ്. എല്ലാ ദിവസവും ഓരോ കളര്‍ ആണ് ..പച്ച, മഞ്ഞ , നീല അങ്ങിനെ പോകും ... ഈ പോക്ക് പോയാല്‍ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ ഒരു തൃശൂര്‍ പൂരത്തിനുള്ള കുടകള്‍ ഇവളുടെ കയ്യില്‍ കാണും..

"രെന്‍ചു ഇന്നും മെയില് ഒന്നും ഇല്ലേ " സീറ്റില്‍ ഇരിക്കുന്നതിനു മുന്നേ അവള്‍ ചോദ്യം തുടങ്ങി ... അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല കാലം കുറച്ചായി എന്തെങ്കിലും ഒക്കെ പണി എടുത്തിട്ട്

ആര്‍ത്തിയോടെ മെയില് ബോക്സ്‌ മുഴുവന്‍ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല... നിരാശയോടെ അവളോട്‌ പറഞ്ഞുഇന്നും ഒന്നുമില്ല ഇന്നലെ തന്ന സ്പെക് പഠിച്ചു ന്യൂ ജോഇനീസ് ഒരു പ്രേസേന്ടഷന്‍ കൊടുക്ക്‌ " ... "

അവള് പഠിച്ചു നന്നാവാന്‍ വേണ്ടിയോ ന്യൂ ജോഇനീസ് ഇന്റെ വിവരം കൂടാന്‍ വേണ്ടിയോ ഒന്നും പറഞ്ഞതല്ലഅവളെ ഒന്നു ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണ്‌ ...അല്ലെങ്കില്‍ ഇന്നു മുഴുവന്‍ എന്റെ പിന്നാലെ ആകുംകാരണം ഞാന്‍ ആണല്ലോ അവളുടെ ബോസ്സ്.... ഇതു ഒരു രീതി ആണ് ... ജീവിക്കാന്‍ വേണ്ടി പാടു പെടുന്ന ഒരുസാധരനാ സോഫ്റ്റ്‌വെയര്‍ കൂലി പണിക്കാരന്റെ രീതി. കഴിഞ്ഞ തവണത്തെ അപ്പ്രിസലിനു കിട്ടിയതാണ് ബോസ്സ് പണി ..അതുവരെ മുകളിലുല്ലവന്റെ തെറി മാത്രം കേട്ടാല്‍ മതിയാരുന്നു, ഇപ്പൊ താഴെ ഉള്ളഇവളുമാരുടെ തെറിയും കേക്കണം... ..

ഇനിയിപ്പോ മെയില് എങ്ങാനും ഉണ്ടോ ?? മനസ്സിനകത്ത് ഒരു ഡൌട്ട് ... സ്പെക്സ്‌ ലെ അഴുക്കെല്ലാം കളഞ്ഞുഒന്നു കൂടി മെയില് ബോക്സ്‌ ലേക്ക് ഊളിയിട്ടു... ഹ്മ്മം ഒന്നുമില്ല...മെയില് ബോക്സ്‌ ആണെങ്കില്‍ മലയാളംസൂപ്പര്‍ സ്റ്റാറിന്റെ പടം വന്ന തിയറ്റര്‍ പോലെ ആളൊഴിഞ്ഞു കിടക്കുകയാണ്.

ഇനി ഇപ്പൊ എന്ത് ചെയ്യും .. ഇന്നും ഒരു പണിയും ഇല്ല ..ഇതിന്റെ ഒന്നും വിഷമം ഇപ്പോള്‍ കാണില്ല .. അപ്പ്രിസല്‍ ആവട്ടെ അപ്പൊ കാണാം ഇതിന്റെ ഒക്കെ കാര്യം ...

സാധാരണ ഉള്ള ഒരു പണി മനോര വായിക്കല്‍ ആണ് . അവന്മാര് കൊള്ളാം കുറച്ചൊക്കെ മിക്സ്‌ചെയ്യുമെന്കിലും വായിച്ചിരിക്കാന്‍ പറ്റിയ സാധനമാ ... നേരം പോകുന്നത് അറിയില്ല.. പക്ഷെ ഇന്നു ഒരുഅബദ്ധം പറ്റി .... കാലത്ത് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ നേരത്ത് മനോരമ കുത്തി ഇരുന്നു വായിച്ചു തീര്ത്തു .... ഹ്മംഅത് വല്ലാത്തൊരു പണി ആയിപ്പോയി.. പിന്നെ ഉള്ള ഒരു സാധനം ഷെയര്‍ മാര്ക്കറ്റ് ആണ് . അതിനെ കുറിച്ചുകാര്യമായി ഒന്നും അറിയില്ലെലും അതിങ്ങനെ നോക്കി ഇരിക്കാന്‍ ഒരു രസമാണ് ...ഒന്നുമല്ലേല് ഗുജറാത്തില്‍ കിടന്നഅംബാനി നെ പിടിച്ചു ലോകത്തിലെ വലിയ പണക്കാരന്‍ ആക്കിയ സാധനം അല്ലെ ... നമ്മുടെ കഷ്ടപ്പാട് ഒക്കെകണ്ടു മനസ് അലിഞ്ഞാലോ ... എന്തായാലും ഒരു പ്രദീക്ഷയില്‍ ആണ് ഞാന്‍ ... ഇന്നു ആണേല്‍ മാര്‍കറ്റ്‌അവധിയും ആണ് ..ഇന്നലെ ദീപാവലി ആയിരുന്നല്ലോ അതിന്റെ ക്ഷീണം !!

അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് ദേ വരുന്നു !!!! ... വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ലല്ലോ .. !!

"രേന്ച്ചൂ ഇങ്ങോട്ട് വന്നെ ഞാന്‍ ഒരു കാര്യം കാണിച്ച തരാം " നമ്മുടെ അയലത്തെ സുന്ദരി ആണ്.

കൂട്ടില്‍ പെട്ട വേരുകിന്റെ അവസ്ഥയാണ്‌ അവള്‍ക്ക് ...ഒരുപാടു കാര്യം ചെയ്യണം എന്നുണ്ട് .. പക്ഷെ ഒന്നിനുംപറ്റുന്നില്ല .... പക്ഷെ പ്രശ്നം വേരുകിന്റെ ആണോ കൂടിന്റെ ആണോ എന്ന് എനിക്ക് ഇതു വരെയുംമനസ്സിലായിട്ടില്ല..

"രേന്ച്ചൂ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി " അവള്‍ കാര്യം അവതരിപ്പിച്ചു ...

അവള്‍ ഒരു മാസം മുന്നേ ഒരു ലാപ്ടോപ് വാങ്ങി, അതിന് ശേഷം ചാറ്റിങ്ങും ചീടിങ്ങും ഒക്കെ ആണ് പണി. ഇന്നുഎന്തായാലും ആള് ഒരു പുതിയ കണ്ടെത്തെല്‍ ആയിട്ടാണ്‌ വരവ്.

"രേന്ച്ചൂ ഞാന്‍ ലിങ്ക് അയച്ചു തരം ഒന്നു നോക്കിക്കേ "

ഹ്മ്മം എനിക്ക് സമയം ഇല്ല..ഒരുപാടു പണി ഉണ്ട് .. എന്നാലും അയച്ചോ സമയം കിട്ടുമ്പോള്‍ നോക്കാം ... ഞാന്‍ഗൌരവം വിടാതെ പറഞ്ഞൊപ്പിച്ചു ...ജാഡ ക്ക് വേണ്ടി പറഞ്ഞതു ... അല്ല അവളുടെ ബോസ്സ് ആയിപ്പോയില്ലേ..

ഹ്മം അയച്ചിട്ടുണ്ട് ... അവളും സീരിയസ് ആയി

http://www.cheenachatty.blogspot.com/

പേരു കണ്ടപ്പോള്‍, മുഴുവന്‍ തേങ്ങ കിട്ടിയ പട്ടിയു അവസ്ഥയായി എനിക്ക് .. എന്താണ് ഇതിന്റെ ഉദ്യെസം ? ഇതു വെച്ചു ഇവള്‍ എന്ത് ചെയ്യും ?

ഇതു എന്തോന്ന് " ചീനച്ചട്ടി" ?? എവിടുന്നു കിട്ടി പേരു ? ഞാന്‍ ചോദിച്ചു..

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാത്രത്തിന്റെ പേരാണു ... അവള്‍ അഭിമാനത്തോടെ, ചിരിച്ച കൊണ്ടു പറഞ്ഞു ....

ഈശ്വരാ !!! ...... ഒരു കഷണം കയറിനു വേണ്ടി ചുറ്റും ഞാന്‍ തിരഞ്ഞു എങ്കിലും കിട്ടിയില്ല ... ഭാഗ്യം, എന്റെജീവന്‍ രക്ഷപെട്ടു ....

പെന്‍ പിള്ളേര്‍ ഒക്കെ ഇങ്ങനെയാ ... അവര് പറയുന്നതിന്റെ ലോജിക് മിക്കവാറും അവര്‍ക്ക് മാത്രമെമനസ്സിലാകു ...

എന്തായാലും കയറി നോക്കാം ... മോസമകില്ല കാരണം ഇവള് ആള് കൊല്ലം ... നല്ല സ്മാര്ട്ട് ആണ് ... എന്തെങ്കിലും ഒക്കെ കാണുമായിരിക്കും ...

അങ്ങിനെ ബ്ലോഗ് തുറന്നു .... പ്രദീക്ഷ തെറ്റിയില്ല ... കൊള്ളാം കിടിലന്‍ ലുക്ക്‌ ... നല്ല ഇംഗ്ലീഷ് പിന്നെ നല്ല രണ്ടുമൂന്ന് ഭ്രാന്തന്‍ ചിന്തകള്‍ .... ഞാന്‍ എന്റെ ഡിഗ്രി ടൈം ഓര്ത്തു ... എം എസ്സ് സി ടൈം ഓര്ത്തു .... ഇതുപോലുള്ള ഭ്രാന്തന്‍ ചിന്തകളും മനസ്സു നിറയെ പ്രേമവും ആയി നടന്നിരുന്ന നല്ല നാളുകളെ കുറിച്ചു ഓര്ത്തു ...

"കൊള്ളാം നന്നായിട്ടുണ്ട് എനിക്ക് സമയം ഇല്ല അല്ലേല്‍ ഞാനും ട്രൈ ചെയ്തേനെ" ..... ചുമ്മാ തോട്ട്ടു കൊട്‌കൊടുക്കണ്ട എന്ന് കരുതി വച്ചു കാച്ചിയതാണ് ....

"എങ്കില്‍ നാളെ ഒരു ബ്ലോഗ് ഉം ആയി വാ " അവളും തിരിച്ചടിച്ചു ...

എങ്കില്‍ എന്റെ പണി നീ ചെയ്യ് ... ഡോകുമെന്റ്സ്‌ എല്ലാം അപ്ഡേറ്റ് ചയ്തു മൊതലാളിക്കു അയച്ചുകൊടുക്ക്‌... ഞാന്‍ വീട്ടില്‍ പോയി ബ്ലോഗ് ഉണ്ടാക്കാം ... എന്താ പറ്റുമോ ... ഞാന്‍ ചോദിച്ചു.

.കെ .. പക്ഷെ നാളെ എനിക്ക് രേന്ച്ചൂ ന്റെ ബ്ലോഗ് കാണണം ..... അവള്‍ സമ്മദിച്ചു.

"ഇനി പണി ഒന്നും ഇല്ലല്ലോ രേന്ച്ചൂ ... വീട്ടില്‍ പോയ്കോ ..പക്ഷെ നാളെ ബ്ലോഗ് ഉം ആയി വരണം ... " അവള്‍വിളിച്ചു പറഞ്ഞു ...

പെട്ടെന്ന് മെയില് ബോക്സില്‍ ഒരു അനക്കം ....... തള്ളെ !!! ഒരു മെയില് ...അതും വലിയ മൊതലാളിയുടെ ..
ഞാന്‍ ആര്‍ത്തിയോടെ മെയിലില്‍ double ക്ലിക്ക് ചെയ്തു ...

മെയില് ബോക്സ്‌ ഉണ്ടാക്കിയവന്റെ ചിരിക്കുന്ന പടം എല്ലാം കാട്ടിയ ശേഷം മെയില് എനിക്ക് മുന്നില്‍തുറന്നു വന്നു ...

എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ എനിക്ക്ക് തോന്നി .... എന്താണ് അങ്ങോരു അതില്‍എഴുതിയിരിക്കുന്നത് .... അതിന്റെ മലയാളം ഇങ്ങിനെ ആയിരുന്നു‌.

ഡിയര്‍ രേന്ച്ചൂ,

നിങ്ങള്‍ക്ക് സുഖമാണെന്ന് കരുതുന്നു ... നമ്മല്ക് എല്ലാവര്ക്കും അറിയാവുന്നതു പോലെ നമ്മുടെ കമ്പനി അതിനെവളരെ മോസമായ ഒരു സിട്‌ാറേനില്‍ ആണ് .... നമ്മുടെ മാനേജ്മെന്റ് ടെസിസഷന്‍ ന്റെ ഭാഗമായി നമ്മളില്‍വളരെ കുറച്ചു അളുകല്കു അവരുടെ കഴിവുകള്‍ വികസിപ്പിക്കാനായി അടുത്ത രണ്ടു വര്ഷം അവര്‍ക്ക് കമ്പനിജോലി യില്‍ നിന്നും സാലറി ഇല്ലാത്ത ലീവ് കൊടുക്കുന്നുണ്ട് ... താങ്കളെയും ലിസ്റ്റ് ലേക്ക് സെലക്ട്‌ ചെയ്തവിവരം അറിയിക്കുന്നു ..... താങ്കളുടെ ഭാഗ്യത്തില്‍ എനിക്ക് അസ്സുയ തോന്നുന്നു ... നിങ്ങളോ, നിങ്ങളുടെ അച്ഛനോഅദ്ദേഹത്തിന്റെ അച്ഛനോ ചെയ്ത നല്ല കാര്യങ്ങള്‍ ആകാം ഇങ്ങനെ ഒരു ഭാഗ്യത്തിന് കാരണം ..... താങ്കളുടെസുദീര്‍ഘമായ സേവനത്തിനു നന്ദി ....

നന്നിപൂര്വം

കോരന്‍

വല്യ മോതലയ്ളി



എന്റെ കണ്ണില്‍ ഇരുട്ട് അടിച്ച് കയറി .... എല്‍ സി ക്കാരന്‍ സോമേട്ടന്‍ മുതല്‍ പലചരക്ക് കടക്കാരന്‍ ബാലന്‍വരെ എന്നെ കണ്ണിലൂടെ ഓടി മറഞ്ഞു .... അനിയന്റെ ഇന്റെര്‍ണല്‍ മുതല്‍ അനിയത്തി യുടെ നിശ്ചയിച്ചു ഉറപ്പിച്ചകല്യാണം വരെ ഞാന്‍ ഓര്ത്തു ..... എന്റെ കണ്ണിലെ ഇരുട്ട് കൂടി കൊണ്ടേ ഇരുന്നു ..... വിറയ്ക്കുന്നകൈകളോടെ ഞാന്‍ സിസ്റ്റം ഓഫ്‌ ചെയ്തു ... മെല്ലെ ഇറങ്ങി നടന്നു ...

അപ്പോഴും ... അറിഞ്ഞോ അറിയാതെയോ അയലത്തെ സുന്ദരി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ...

"രേന്ച്ചൂ ... ഇനി രേന്ചൂനു പണി ഒന്നും ഇല്ലല്ലോ ..... പോയി ഇരുന്നു ബ്ലോഗ് ഉണ്ടാക്കിക്കുടെ !!! "

---------------- നന്ദി ------------------